കൊല്ലം : ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ ആൾ ഇന്ത്യ റേഡിയോ വീണ വായന കലാകാരൻ ശ്രീ.മുഡികൊണ്ടാൻ എസ്.എൻ.രമേഷ് ചെന്നൈ അവതരിപ്പിച്ച വീണകച്ചേരി അരങ്ങേറി.മൃദംഗം :ശ്രീ. പി. വി അനിൽകുമാർ കലാമണ്ഡലം,മുഖർശംഗ്
ശ്രീ.രാജീവ് ഗോപാൽ. നാളെ തൃക്കാർത്തിക നാളിൽ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് അഞ്ചുമണിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തൃക്കാർത്തിക സംഗീത പുരസ്കാര സമർപ്പണം, കാർത്തിക ദീപം തെളിയിക്കൽ,ചെങ്കോടൈ ഹരി സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി എന്നിവ അരങ്ങേറും.
0 Comments