കോഴിക്കോട് :മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ വിജയിയായ ജിതേഷിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിതിൻരാജ് ഐ പി എസ് ആദരിക്കുന്നു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സി കെ സുജിത്, മുഹമ്മദ് പി, അജിത് കുമാർ സി കെ, കേരള പോലീസ് അസോസിയേഷൻ ഭാരവാഹികളായ പി സുഖിലേഷ്, അമൃത എന്നിവർ പങ്കെടുത്തു.
പേരാമ്പ്ര ഡിവൈ എസ് പി ഓഫീസിലെ റൈറ്ററായ ജിതേഷ് കക്കഞ്ചേരി സ്വദേശിയാണ്.
കേരള മുഖ്യമന്ത്രി പങ്കെടുത്ത 2023ലെ ശിശുദിന പരിപാടിയിൽ അധ്യക്ഷയായ മിത്ര കിനാത്തിൽ ജിതേഷിന്റെ മകളാണ്.
0 Comments