ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവത്തിൽ ഇന്ന് ശ്രീഹരിപ്രസാദ് സുബ്രഹ്മണ്യൻ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു




 കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് 6 30ന് ശ്രീ.ഹരിപ്രസാദ് സുബ്രഹ്മണ്യൻ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറി. ഇന്നലെ നടന്ന തൃക്കാർത്തിക സംഗീതോത്സവത്തിന് പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തിരി തെളിയിച്ചു. തുടർന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം അരങ്ങേറി. നാളെ രാവിലെ ശ്രീലാ മോഹന്റെ വീണക്കച്ചേരി, വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി. ഒമ്പതിന് വൈകിട്ട് 6 30ന് ടി.എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരി. 10 ന് രാവിലെ 9 മണിക്ക് വി കെ സുരേഷ് ബാബുവിന്റെ പ്രഭാഷണം. അന്നേദിവസം വൈകിട്ട് മാതംഗി സത്യമൂർത്തിയുടെ സംഗീത കച്ചേരി എന്നിവ അരങ്ങേറും. 11ന് വൈകിട്ട് ഡോ.  അടൂർ പി സുദർശന്റെ സംഗീത കച്ചേരി. 12ന് മുടികൊണ്ടാൻ രമേശ്  ചെന്നൈ അവതരിപ്പിക്കുന്ന വീണകച്ചേരി. 13ന് തൃക്കാർത്തിക നാളിൽ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് അഞ്ചുമണിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ തൃക്കാർത്തിക സംഗീത പുരസ്കാര സമർപ്പണം, കാർത്തിക ദീപം തെളിയിക്കൽ,ചെങ്കോടൈ ഹരി സുബ്രഹ്മണ്യത്തിന്റെ  സംഗീത കച്ചേരി എന്നിവ അരങ്ങേറും.

Post a Comment

0 Comments