തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ അനിയന്ത്രിതമായി വൈകുന്നത് ഒഴിവാക്കാൻ ഇത്തവണ കർശന നിർദ്ദേശങ്ങൾ. മത്സരത്തിന് പേര് വിളിക്കുമ്പോൾ ഹാജരായില്ലെങ്കിൽ പിന്നീട് അവസരം നൽകില്ല. കേരള സംസ്ഥാന കലോത്സവത്തിന് ഇനി 14 ദിവസങ്ങൾ മാത്രം. ജനുവരി 4ന് രാവിലെ 10ന് തിരുവനന്തപുരത്ത് മത്സരങ്ങൾക്ക് കൊടിയേറും.മത്സരങ്ങളുടെ മാറ്റുരയ്ക്കുന്നത് പലപ്പോഴും മത്സരങ്ങൾ അനിയന്ത്രിതമായി വൈകുന്നതാണ്. പലപ്പോഴും അർദ്ധരാത്രി പിന്നിട്ടാവും മത്സരങ്ങൾ തീരുക. ഇതിന് ഇത്തവണ പരിഹാരം കാണലാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന പരിഷ്കാരം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാദിവസവും രാവിലെ 10നാണ് മത്സരം തുടങ്ങുക. 9ന് രജിസ്ട്രേഷൻ അതിനുശേഷം ഊഴമനുസരിച്ച് നമ്പർ വിളിക്കുമ്പോൾ മത്സരാർത്ഥി ഇല്ലെങ്കിൽ പിന്നീട് അവസരം കൊടുക്കില്ല. നേരത്തെ താമസിച്ചു വന്നാലും ഒടുവിൽ അവസരം കൊടുക്കുമായിരുന്നു. എന്നാൽ അപ്പീലുകൾ കൂടിയാൽ ഈ പരിഷ്കാരം കൊണ്ട് സമയക്രമം പാലിക്കാൻ സാധിച്ചു എന്ന് വരില്ല.
0 Comments