ചെറുകാടിൻ്റെ ജീവിതപ്പാതയുടെ അമ്പതാം വാർഷികം.





ഉള്ളിയേരി: ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികം ചെറുകാടിന്റ കൃതികൾ കൂടുതൽ വായിക്കപ്പടാനും വായനയെ ജനകീയമാക്കുന്നതിനും വേണ്ടി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ജീവിതപ്പാതയുടെ ആസ്വാദനക്കുറിപ്പ് രചനാ മത്സരത്തിലും പുസ്തക ചർച്ചയിലും താലൂക്കിലെ വിവിധലൈബ്രറികൾ പങ്കെടുത്തു.
ഡിസം: 22 ന് കാലത്ത് 10 മണിക്ക് ഡോ:പി കെ ഷാജി നയിക്കുന്ന താലൂക്ക്തല ക്വിസ് മത്സരം "എന്റെ കേരളം എന്റെ മലയാളം" നടക്കും.
29 ന് നടക്കുന്ന സാംസ്കാരിക സദസ് മോഹനൻ ചേനോളി ഉൽഘാടനം ചെയ്യും. പ്രസാദ് കൈതക്കൽ പ്രഭാഷണം നടത്തും. പ്രതിഭ സംഗമത്തിൽ ജില്ലാ സ്ക്കൂൾ കലോത്സവ വിജയികളെ ആദരിക്കും. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറുന്നു.





കന്നൂര് ചെറുകാട് ഗ്രന്ഥാലയത്തിൽ വെച്ചു നടന്ന 'ജീവിതപ്പാത' ആത്മകഥയുടെ ആസ്വാദനകുറിപ്പ് രചന മത്സരത്തിൽ കൊയിലാണ്ടി താലൂക്ക് ലൈബ്രറി മീഡിയ സെൽ അംഗം ജയരാജൻ മാസ്റ്റർ സംസാരിക്കുന്നു.


Post a Comment

0 Comments