നടുവത്തൂർ : അദ്ധ്യാപകനും കവിയും പ്രഭാഷകനും സാംസ്കാരികപ്രവർത്തകനുമായ മോഹനൻ നടുവത്തൂരിന് ഡോക്ടറേറ്റ് ലഭിച്ചു. ’ആധുനികതയുടെ രാഷ്ട്രീയം മലയാള നാടകത്തിൽ: പി.എം താജിൻ്റെ നാടകങ്ങളെ മുൻനിർത്തി ഒരു പഠനം’ എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്നാണ് മോഹനൻ നടുവത്തൂർ ഡോക്ടറേറ്റ് കരസ്ഥമാക്കിയത് .
സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ തൻ്റെ നാടകങ്ങളിലൂടെ അരങ്ങിലെത്തിച്ച കോഴിക്കോട്ടുകാരനായ പി.എം താജിൻ്റെ നാടകങ്ങളെ മുൻനിർത്തിയാണ് ഗവേഷണം നിർവഹിച്ചത്. ഡോ.മഹേഷ് മംഗലാട്ടാണ് പഠനത്തിന്റെ ഗൈഡ്.
0 Comments