സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



മൊടക്കല്ലൂർ :
സുരക്ഷ മൊടക്കല്ലൂർ പെയിൻ & പാലിയേറ്റിവ് സോസൈറ്റിയും ഗവണ്മെന്റ് ആയുർവേദ ഡിസ്പൻസറി അത്തോളിയും സംയുക്തമായി സംഘടിപ്പിച്ച പകർച്ചവ്യാധി പ്രതിരോധ ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് കൂമുള്ളിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്  പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഗിരീഷ് മണ്ഡലകണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.
അത്തോളി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ വിജയലക്ഷ്മി. കെ. ടി, 
ബാലുശ്ശേരി എൻ. എച്ച്. എം മെഡിക്കൽ ഓഫീസർ ഡോക്ടർ അഫ്നിദ. പി. എ,
കക്കോടി എൻ. എച്ച്. എം മെഡിക്കൽ ഓഫീസർ ഡോക്ടർ വൃന്ദ.പി,
സി.പി. ഐ(എം)  മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി മുരളീധരൻ.കെ,
സുരക്ഷ സോണൽ സെക്രട്ടറി ആർ. കെ. മനോജ്‌,എന്നിവർ ആശംസകൾ അർപ്പിച്ചു.
മൊടക്കല്ലൂർ സുരക്ഷ പ്രസിഡന്റ് ആർ. ബാബു നന്ദി പറഞ്ഞു 
തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് രോഗികൾ ചികിത്സ തേടി.

Post a Comment

0 Comments