കൊയിലാണ്ടി: ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനോത്സവത്തി ൻ്റെ ഭാഗമായി താലൂക്ക് തല മൽസരം നടത്തി. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മത്സരങ്ങൾക്ക് പി. ശ്രീജിത്ത് മാസ്റ്റർ നേതൃത്വം നൽകി. താലൂക്ക് സെക്രട്ടറി കെ.വി. രാജൻ, എൻ. ആലി, എൻ.വി. ബാലന്‍, എ.എ. സുപ്രഭ എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയിക്കുന്ന ഒന്നു മുതൽ 10 വരെ സ്ഥാനക്കാർ ജനുവരി 19ന് നടക്കുന്ന ജില്ലാ വായനോത്സവത്തിൽ പങ്കെടുക്കും.
0 Comments