ഡൽഹി : ആന എഴുന്നള്ളിപ്പിന് നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികമാണെന്ന് ജസ്റ്റീസുമാരായ ബി വി നാഗരത്നയും, എൻ കെ സിങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. 'കോടതിക്ക് നിയമങ്ങൾ ഉണ്ടാക്കാൻ ആകില്ല. നിയമനിർമ്മാണ സഭകൾക്ക് കോടതി പകരമാകരുത് '. ആനകൾ മൂന്നു മീറ്റർ പരിധി പാലിക്കുമെന്ന് എങ്ങനെ കരുതുമെന്നും സുപ്രീം കോടതി ചോദിച്ചു. ശൂന്യതയിൽ നിന്നാണോ ഹൈക്കോടതി നിർദ്ദേശങ്ങൾ ഉണ്ടാക്കിയതെന്നും സുപ്രീംകോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പിന്നിടെ എന്തെങ്കിലും അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ദേവസ്വങ്ങൾക്കായിരിക്കും. ദേവസ്വങ്ങളുടെ ഹർജയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
0 Comments