കാലം സാക്ഷി എം.ടി അനുശോചനയോഗം.





അത്തോളി: കാലവും മായ്ക്കാത്ത മലയാളിയുടെ പെരുന്തച്ചന് അശ്രുപൂജയർപ്പിച്ച് സംസ്കാര സാഹിതി അത്തോളി.കോൺഗ്രസ് ഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ സംസകാര സാഹിതി ചെയർമാൻ വാസവൻ പൊയിലിൽ അദ്ധ്യക്ഷം വഹിച്ചു. വി.ടി.കെ.ഷിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട എം.ടി.യെ അനുസ്മരിച്ചു കഥാലോകത്തും ,സിനിമാരംഗത്തും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എം ടി.മലയാളിയുടെ അഹങ്കാരമായിരുന്നെന്ന് സുനിൽ കൊളക്കാട് പറഞ്ഞു.
അജിത്കുമാർ കരുമുണ്ടേരി, ടി.പി.അശോകൻ, രാജേഷ് കൂട്ടാക്കിൽ, അഷറഫ് അത്തോളി, രൻജിത്ത് അത്തോളി, ജയപ്രകാശ് എന്നിവർ അനുശോചന പ്രസംഗം ചെയ്തു.

Post a Comment

0 Comments