മാരാമുറ്റം മിഡ് ടൗൺ റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.







കൊയിലാണ്ടി: മാരാമുറ്റം മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ കൊയിലാണ്ടി ആർട്സ് കോളേജിൽ വച്ച് ആഘോഷിച്ചു. കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരി കരംഗത്ത് കഴിഞ്ഞ ആറ് സംവൽസരങ്ങളായി പ്രവർത്തിച്ചുവരുന്ന സാമൂഹ്യ സംഘടനയാണ് മിഡ്‌ ടൗൺ അസോസിയേഷൻ. 

മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം അഡ്വക്കറ്റ് കെ.ടി ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ നാടകകൃത്തും സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ്  ഉദ്ഘാടനം ചെയ്തു.
 വാർഡ് കൗൺസിലറും,  അസോസിയേഷൻ അംഗവുമായ രത്നവല്ലി ടീച്ചർ, ഗോപാലകൃഷ്ണൻ, സുകുമാരൻ മാസ്റ്റർ, ഇ.ചന്ദ്രൻ, വിശ്വനാഥൻ, പ്രൊഫ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ശ്രദ്ധ നേടി. പ്രസ്തുത പരിപാടിയിൽ  അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും, എം ടി വാസുദേവൻ നായർക്കും ആദരവ് അർപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments