കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഇന്ധന ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, എച്ച്പിസിഎൽ അധികൃതര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. മെക്കാനിക്കല്‍ & ഇലക്ട്രോണിക്കല്‍ സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എച്ച്പിസിഎൽ-ന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ധനം നിറയ്ക്കുന്ന സമയത്ത് അളവ് കൂടിയത് കാണിച്ചില്ല. തോടുകളിലും പുഴയിലും ഡീസല്‍ എത്തി മലിനമായി, വെള്ളത്തില്‍ നിന്ന് ഡീസല്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജലസ്രോതസ്സും വൃത്തിയാക്കണം, മണ്ണില്‍ ഇറങ്ങിയ ഇന്ധനാവശിഷ്ടങ്ങളും മാറ്റേണ്ടതുണ്ട്. വെള്ളത്തിലെയും മണ്ണിന്റെയും മലിനീകരണ തോത് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
0 Comments