സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന :ഉത്തരവ് ഇന്നിറങ്ങും.




 വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റ് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെഎസ്ഇബി മുന്നോട്ടുവച്ചിട്ടുണ്ട്. വേനൽക്കാലമായ  ജനുവരി മുതൽ മെയ് വരെ നിലവിലെ താരിഫിന് പുറമേ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലും തീരുമാനം ഉണ്ടാവും. റെഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. തത്വത്തിൽ  അനുമതി ലഭിച്ചെന്നാണ് സൂചന. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് ഈടാക്കാനാണ് ധാരണ. പ്രതിവർഷം 2000 കോടിയുടെ നഷ്ടം നേരിടുന്നു എന്നാണ് കെഎസ്ഇബി വാദം.

Post a Comment

0 Comments