കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു മുൻവശം നിയന്ത്രണം വിട്ട ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് കാറിനു മുകളിൽ കല്ല് വീണ് അപകടം. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കാറിൻ്റെ സൈഡ് ഭാഗികമായി തകർന്നിട്ടുണ്ട്. കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
0 Comments