മുചുകുന്ന് രംഗകല ലൈബ്രറിയിൽ ഹാപ്പിനസ് ഫോറം.





കൊയിലാണ്ടി: മുചുകുന്ന്
പാച്ചാക്കൽ രംഗകല ലൈബ്രറി ആൻ്റ് റീഡിംഗ് റൂം    വയോജനങ്ങൾക്കായി ഹാപ്പിനസ് ഫോറം    രൂപീകരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.  തദ്ദേശ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ വയോജനങ്ങളെ മുഖ്യധാര യിൽ എത്തിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. 

               ഫോറം രൂപീകരണ യോഗം സാംസ്കാരിക പ്രവർത്തകൻ ഭാസ്കരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എൻ. ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ശ്രീപത്മം, ഒ.പി. പ്രകാശൻ, എൻ. ഷിജു എന്നിവർ സംസാരിച്ചു.

      ചടങ്ങിൽ ജില്ലാ സ്കൂൾ കലോത്സവ-ശാസ്ത്രോത്സവ പ്രതിഭകളായ അവന്തിക. എസ്, അലോന.എസ്, രാജേഷ് എന്നിവരെ അനുമോദിച്ചു. സുരേന്ദ്രൻ ശ്രീപത്മം കൺവീനറായി ഏഴംഗ ഹാപ്പിനസ് ഫോറം രൂപീകരിച്ചു

Post a Comment

0 Comments