രണ്ടാം വാർഷികാഘോഷ നിറവിൽ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷൻ.




വിയ്യൂർ: വിയ്യൂരിലെ  ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ  രണ്ടാം വാർഷികാഘോഷം
വിയ്യൂർ വീക്ഷണം കലാവേദിയുടെ ഡയറക്ടർ
കരുണൻമാസ്റ്റർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ
ശ്രീലാൽ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി.
അസോസിയേഷൻ പ്രസിഡന്റ്
അനിൽകുമാർ അഭിരാമി അധ്യക്ഷനായിരുന്ന ചടങ്ങിന് സെക്രട്ടറി ടി.പി. ബാബു സ്വാഗതവും
ട്രഷറർ ഹർജിത്ത് സാബു നന്ദിയും പറഞ്ഞു.
പവിത്രൻ. ടി.വി., രാധാകൃഷ്ണൻ കീഴറാട്ട്പൊയിൽ, മാധവൻ മാസ്റ്റർ കോളിയോട്ട്, ചന്ദ്രിക കരൂണിത്താഴ, പ്രമോദ്മാസ്റ്റർ മഠത്തിൽ, ടി.പി. വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

0 Comments