വടകരയിൽ വൻ തീപിടുത്തം.




വടകര: വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. വടകര ഫയർഫോഴ്സിൽ നിന്ന് രണ്ട് യൂണിറ്റ് എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.

Post a Comment

0 Comments