കൊയിലാണ്ടി നഗരസഭ 'സ്നേഹാരാമം' പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു.




 കൊയിലാണ്ടി: കൊയിലാണ്ടി നഗര സഭ പൊതുജനങ്ങൾക്ക് വിശ്രമകേന്ദ്രം ഒരുക്കുക എന്ന ഉദ്ദേശത്തോടുകൂടി സിവിൽ സ്റ്റേഷന് സമീപത്തായി പുതുതായി പണികഴിപ്പിച്ച സ്നേഹാരാമം ശ്രീമതി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇന്ന് വൈകീട്ട് നാലു മണിക്ക് നടന്ന ചടങ്ങിൽ  കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ  ശ്രീമതി സുധ കിഴക്കേപാടം അധ്യക്ഷത നിർവഹിച്ചു. തുടർന്ന് കൊയിലാണ്ടിയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്നും നടന്നു.

Post a Comment

0 Comments