സംസ്ഥാനത്തെ വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിപക്ഷവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബി കമ്പനി ആക്കിയശേഷം ദൈനംദിന ഇടപെടലുകളിൽ സർക്കാറിന് പരിമിതികൾ ഉണ്ട്. അധിക വൈദ്യുതി വാങ്ങുന്നതിൽ അദാനിയുമായുള്ളത് രണ്ട് ഹ്രസ്വ കരാറുകളാണെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം വൈദ്യുതി വർദ്ധനക്കെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭരണാനുകൂല സംഘടനയായ എഐടിയുസിയും നിരക്ക് വർദ്ധനവിനെതിരെ രംഗത്ത് വന്നത് ശ്രദ്ധേയമായി. നിരക്ക് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
0 Comments