ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പോലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാലു കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെന്നും സർക്കാർ അറിയിച്ചിരുന്നു.
അന്വേഷണ സംഘത്തിന് മൊഴി നൽകിയതിന്റെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യ വിവരങ്ങൾ ചോർന്നതായി സംശയിക്കുകയോ ചെയ്താൽ പരാതി നൽകാൻ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു.
0 Comments