വടകര: വടകരയിൽ ദേശീയ പാതയിൽ കാരവനകത്ത് രണ്ട് യുവാക്കൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വിഷപ്പുക ശ്വസിച്ചതാണെന്ന് കണ്ടെത്തൽ.വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈസാണ് യുവാക്കളുടെ മരണത്തിന് കാരണമായത്.മലപ്പുറം വണ്ടൂർ സ്വദേശി മനോജ്, കാസർക്കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വെയ്ക്കാതെ പ്രവർത്തിപ്പിച്ചതാണ് മരണത്തിനിടയാക്കിയത്.
0 Comments