ഉള്ളിയേരി :വൈദ്യുതി ചാർജ് വർധനവിനെതിരെ കേരള വ്യാപാരി വ്യസായി ഏകോപന സമിതി ഉള്ളിയേരിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.യോഗം ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ.കാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. എം. ബാബു അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി. എസ്. സുമേഷ്, ടി. പി.മജീദ് എന്നിവർ സംസാരിച്ചു. ലിനീഷ് ആയില്യം, രാജേഷ് ശിവ,റിയാസ് ഷാലിമാർ,നിഷ ഗോപാലൻ,കുഞ്ഞികൃഷ്ണൻ മെറീന എന്നിവർ നേതൃത്വം നൽകി.
0 Comments