കൊയിലാണ്ടി: വനിതാ ശിശു വികസന വകുപ്പും പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ വയോജന കലോത്സവത്തിന്റെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് പ്രകാശനം ചെയ്തു. ആർട്ടിസ്റ് സുരേഷ് ഉണ്ണിയാണ് ലോഗോ രൂപകല്പന ചെയ്തത്.
ജനപ്രതിനിധികൾ, സിഡിപിഒ, ബിഡിഒ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 26,27,28 തിയ്യതികളിലാണ് കലോത്സവം.
0 Comments