എട്ടു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്.





കൊയിലാണ്ടി :എട്ടു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും, 40,000 രൂപ പിഴയും.അത്തോളി മൊടക്കല്ലൂര്‍ വെണ്മണിയില്‍ ലിനീഷി (43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദലി പോക്‌സോ നിയമ പ്രകാരം ശിക്ഷിച്ചത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു.പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയുമായിരുന്നു. അത്തോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ.ജിതേഷാണ് അന്വേഷിച്ചത്.പ്രോസീക്യൂഷനു വേണ്ടി അഡ്വ.പി.ജെതിന്‍ ഹാജരായി

Post a Comment

0 Comments