കോഴിക്കോട് കൈപ്പുറം പാലം ടൂറിസ്റ്റ്കേന്ദ്രമാക്കണം.



കോഴിക്കോട് : ടൂറിസ്റ്റ് സാധ്യതകൾ ഏറെയുള്ള സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ 4,5 വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന കൈപ്പുറം പാലം. എരഞ്ഞിക്കൽ - കൂണ്ടൂപ്പറമ്പ് റോഡിനും മൊകവൂർ ബൈപ്പാസ് -- സീന പ്ലാസ്റ്റിക് റോഡിനും ഇടയിലാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞാടുന്ന കൈപ്പുറം പ്രദേശം. 
  ഒരു ഭാഗത്ത്‌ കനോലികനാൽ നടുവിൽ റോഡ് മറു ഭാഗത്ത്‌  ചാലി എന്നറിയപ്പെടുന്ന വലിയ വെള്ളക്കെട്ടുകൾ, ചുറ്റും കണ്ടൽക്കാടുകൾ.
    വൈകുന്നേരം അസ്തമയദൃശ്യം മനോഹരമായ കാഴ്ചയാണ്. ദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു. 
രാവിലെ ഇളം തണുപ്പിൽ  റോഡിലൂടെ സവാരിയ്ക്കായി സ്ത്രീകളും പുരുഷൻമാരും  ഉണ്ടാവും. നല്ല പുഴമീനും കല്ലുമ്മക്കായയും ഇവിടെ കിട്ടും. രാവിലെയും വൈകുന്നേരവും മീൻ പിടുത്തക്കാർ ഉണ്ടാവും.

    ജനുവരി 10 മുതൽ 19 വരെ കൈപ്പുറം ഫെസ്റ്റ് നടക്കാൻ പോകുകയാണ്. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്റ്റേജ് പരിപാടിയും, പെഡൽ ബോട്ട് സർവീസും ചന്തകളും ഉണ്ട്. 10 ദിവസം ആഘോഷമാക്കുകയാണ് കൈപ്പുറം നിവാസികൾ.  കോഴിക്കോട് കോർപ്പറേഷൻ  ടൂറിസ്റ്റ് പ്രവർത്തനങ്ങൾക്കായി നല്ലൊരു ഫണ്ട്‌ മാറ്റിവെച്ചിട്ടുണ്ട്. ബോട്ട് സർവീസ് നടത്താൻ ആഴം കൂട്ടണം. അതിന്റെ പ്രവർത്തനങ്ങളും ഉടനെ തുടങ്ങും. ടൂറിസം ഭൂപടത്തിൽ ഇടം നേടി, സഞ്ചാരികളുടെ എണ്ണം കൂടാൻ അധികസമയമില്ല. അപ്പോൾ പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതകളും വർദ്ധിക്കും.
--------------------------------------
എഴുത്ത്,: ബിജു ടി ആർ

Post a Comment

0 Comments