2025ന് സ്വാഗതം :പുതുവർഷത്തെ വരവേറ്റ് നാട് ആഘോഷലഹരിയിൽ.




തിരുവന്തപുരം :പൂത്തിരി വർണം വിരിച്ചും പടക്കങ്ങൾ പൊട്ടിച്ചും, ആനന്ദ നൃത്തം ചവിട്ടിയും നാട് പുതുവർഷത്തെ വരവേറ്റു. തലസ്ഥാനത്ത്  വിദേശികൾ ഉൾപ്പെടെയുള്ളവർ കോവളത്തെ ഹോട്ടലുകളിൽ നിന്നു യർന്ന സംഗീതത്തിനൊപ്പം തീരത്ത് ആടിയും പാടിയുമാണ് പുതു വർഷം ആഘോഷമാക്കിയത്. കൊഴുപ്പേകാൻ ക്ലാസിക് ഡാൻസുകൾ, തെയ്യം ചെണ്ടമേളം എന്നിവ ഉൾപ്പെടെ ഡിജെ പാർട്ടികളും നടന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

 കോവളത്തെ ഹോട്ടലുകൾ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഹോട്ടലുകളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ലൈഫ് ഗാർഡുകൾ സഞ്ചാരികളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു. 12 മണിയോടെ പാശ്ചാത്യ സംഗീതത്തിന്റെ പിന്നാമ്പുറത്തിൽ പുത്തരികൾ മാനം മുട്ടെ വർണ്ണം വിതറി. മാലപ്പടക്കങ്ങൾ  പൊട്ടിച്ചിതറി. ഏവരും ഹാപ്പി ന്യൂ ഇയറെന്ന് അർത്തുവിളിച്ചു.

Post a Comment

0 Comments