ഉള്ളിയേരി : ടൗൺ പൂച്ചെടികളാൽ അലങ്കരിച്ചും കേക്ക് മുറിച്ചും പുതുവർഷത്തെ വരവേറ്റു ഉള്ളിയേരിയിലെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടന്ന പുതുവത്സരാ ഘോഷപരിപാടി കൾ അത്തോളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എം. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ, ജംഷിദ് ഉണ്ണി ,അഷറഫ് മെഹമൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി വി. എസ്. സുമേഷ് സ്വാഗതവും ട്രഷറർ അബ്‌ദുൾ ഖാദർ മാതപ്പള്ളി നന്ദിയും പറഞ്ഞു. ഉള്ളിയേരിയിൽ വലിയ തീ പിടുത്തതിന് കാരണമാകേണ്ടിയിരുന്ന ബൈക്കിന് തീ പിടിച്ചത് സമയോചിതമായി ഇടപെട്ട് തീയണച്ച ഫെയ്മസ് ബേക്കറിയിലെ തൊഴിലാളികൾ ആയ സുബൈർ,ഷറഫുദ്ധീൻ, സുമേഷ്, റിൻഷാദ്, ഐമൻ ആബിദ് എന്നിവർക്ക് ചടങ്ങിൽ സ്നേഹാദരവ് നൽകി. പുതുവർഷത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി ആരംഭിച്ച ടൗൺ ശുചീകരണവും സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ വെച്ച് പിടിപ്പിക്കലും ഭംഗിയായി നടന്നു വരുന്നു. കലാപരിപാടികളും വെടിക്കെട്ടും ആഘോഷത്തിന് പൊലിമയേകി. ലിനീഷ് ആയില്ല്യം ,റിയാസ് ഷാലിമാർ, രാജേഷ് ശിവ, ടി. പി. മജീദ്, ജയൻ നിധി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
0 Comments