'കേദാരം 2025' പോസ്റ്റർ റിലീസ് ചെയ്തു.




കൊയിലാണ്ടി: പ്രശസ്ത അഭിവന്ദ്യ ഗുരു പ്രൊഫ. കെ.ആർ കേദാരനാഥൻ അനുസ്മരണത്തിന്റെ ഭാഗമായി ഫെബ്രുവരി 15ന് നടക്കുന്ന *കേദാരം 2025* '  പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു. ചടങ്ങിൽ പ്രൊഫ. കാവും വട്ടം വാസുദേവൻ, പ്രേം രാജ് പാലക്കാട്, സത്യൻ മേപ്പയൂർ, അഡ്വ. കെ. ടി ശ്രീനിവാസൻ, ആനന്ദൻ കാവും വട്ടം, ആർ. കെ. രാജൻ, സത്യൻ മൂടാടി, സുരേഷ്മടപ്പള്ളി എന്നിവർ സംബന്ധിച്ചു.മന്ത്രി എം. ബി. രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. തുടർന്ന് ശ്രീ കുന്നക്കു ടി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീത സദസ്സ് ഉണ്ടായിരിക്കും. പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞനും ചെമ്പയ്‌ സംഗീതകോളേജിലെ സംഗീതവിഭാഗം മുൻ മേധാവിയുമായിരുന്ന കെ. ആർ. കേദാരനാഥന്റെ സ്മരണാർത്ഥം ശിഷ്യരും, പ്രശിഷ്യരും സംഗീതപ്രേമികളും ചേർന്ന സംഘാടകസമിതിയാണ് പരിപാടി നടത്തുന്നത്.

Post a Comment

0 Comments