ജീവിതപ്പാതയുടെ അൻപതാം വാർഷികം;ചെറുകാട് അനുസ്മരണ സാംസ്കാരിക സദസ്സും പ്രതിഭാസംഗമവും.






ഉള്ളിയേരി : കന്നൂർ നോർത്ത് ചെറുകാട് ഗ്രന്ഥാലയം &വായനശാല
ചെറുകാടിൻ്റെ ജീവിതപ്പാതയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി
ചെറുകാട് അനുസ്മരണ സാംസ്കാരിക സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.
മോഹനൻ ചേനോളി ഉദ്ഘാടനം ചടങ്ങ് ചെയ്തു. മലയാളത്തിന്റെ കഥാകാരൻ എംടിക്ക് അക്ഷരാഭിവാദനം അർപ്പിച്ച് അനുശോചനം രേഖപ്പെടുത്തി. ശാസ്ത്ര പ്രചാരകൻ പ്രസാദ് കൈതക്കൽ,
ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ ആലി, ഇ എം ദാമോദരൻ,എ പി പ്രസന്ന, എ കെ മുരളി, പി രാമകൃഷ്ണൻ,എ.പി സുന്ദരൻ യു.എം അശോകൻ, പിടി സുജിത്ത്
എന്നിവർ സംസാരിച്ചു. സ്കൂൾ കലോത്സവ വിജയികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അഞ്ചൽ കിഷോർ കഥാപ്രസംഗവും സൗഭാഗ്യ സന്തോഷ് മോണോ ആക്ടും, അൻവിത മനോജ് കവിതയും, ഇ പി ശാരദ നാടൻപാട്ടും അവതരിപ്പിച്ചു.

Post a Comment

0 Comments