യദുകൃഷ്ണ റാമിന് ചീക്കിലോട് ആർട്സ് സ്റ്റേജിൻ്റെ അനുമോദനം.





നന്മണ്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം നാടക മൽസരത്തിൽ മികച്ച നടനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി
യദുകൃഷ്ണ റാമിനെ ചീക്കിലോട് ആർട്സ് സ്റ്റേജ് അനുമോദിക്കുന്നു. ജനുവരി 12 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചീക്കിലോട് എ.യു.പി സ്കൂളിൽ വെച്ചാണ് അനുമോദനം.

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോക്കല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഏറ്റം' എന്ന നാടകത്തിലെ അഭിനയ മികവിനാണ് യദുകൃഷ്ണ റാമിന് അംഗീകാരം. ഇതേ നാടകത്തിൽ അഭിനയിച്ച രുദാജിത്തിനെയും ചടങ്ങിൽ അനുമോദിക്കുന്നുണ്ട്. രണ്ടു പേരും ചീക്കിലോട് സ്വദേശികളാണ്.

ജനുവരി 12 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചീക്കിലോട് എ.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന അനുമോദന പരിപാടിയോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ജനപ്രീതി നേടിയ ഗായിക അഞ്ജലി രാംദാസിൻ്റെ 'റാപ്പ് സന്ധ്യ'യുമുണ്ട്.





Post a Comment

0 Comments