സ്വര്‍ണക്കപ്പിനായി തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം.




തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.945 പോയിന്റ് നേടി തൃശൂർ ഒന്നാം സ്ഥാനത്തും 943 പോയിൻ്റ് നേടി കണ്ണൂർ രണ്ടാം സ്ഥാനത്തുമുണ്ട്.941 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലുണ്ട്. കോഴിക്കോട് 939 പോയിന്റുമായി നാലാമതാണ്. മലപ്പുറത്തിന് 916 പോയിന്റും എറണാകുളത്തിന് 910 പോയിന്റുമാണുള്ളത്. കൊല്ലം (901), തിരുവനന്തപുരം (895), ആലപ്പുഴ (889),  കോട്ടയം (883), കാസർക്കോട് (856) വയനാട് (852)പത്തനംതിട്ട (787), ഇടുക്കി (767) എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Post a Comment

0 Comments