കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 13 കുട്ടികൾക്ക് പരുക്കേറ്റു. ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് ബസ് മറിഞ്ഞത്. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കവെയാണ് ബസ് മറിഞ്ഞത്.
കൈവരിയില്ലാത്ത സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കവെയാണ് ബസ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ബസിൽ നിന്ന് കുട്ടികൾ തെറിച്ചുവീണതായും നാട്ടുകാർ പറയുന്നു. ബസിൽ നിന്ന് വീണ ഒരു കുട്ടി ബസിന്റെ അടിയിൽപ്പെട്ടിട്ടുണ്ടെന്നും ഈ കുട്ടിയാണ് മരിച്ചതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ അതിവേഗം നടത്തിയ രക്ഷാപ്രവർത്തനമാണ് ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചത്.പരുക്കേറ്റവർ തളിപറമ്പ് ആശുപത്രിയിലാണ്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.
0 Comments