കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ സൗകര്യം വേണം.




 കൊയിലാണ്ടി: താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ സജ്ജമാക്കണ മെന്ന് കോതമംഗലം പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
പ്രസിഡണ് ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.  വാർഡ് കൗൺസിലർ എ. ലളിത ഉദ്ഘാടനം ചെയ്തു. 
എസ്. തേജ ചന്ദ്രൻ, കെ.വി. അശോകൻ, വി.ടി. അബ്ദുറഹിമാൻ, എം.എം. ശ്രീധരൻ, സഹദേവൻ പിടിക്കുനി, ടി.പി. രാജൻ, പി.വി. പുഷ്പവല്ലി, പ്രഭാകർ, അനിതാ ശശി, സെക്രട്ടറി സി.കെ. ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.
  ഭാരവാഹികളായി 
സി.കെ. ജയദേവൻ (പ്രസിസണ്ട്),
അഡ്വ: വി.ടി. അബ്ദുറഹിമാൻ (വൈസ് പ്രസിഡന്റ് ) ടി.കെ. മോഹനൻ (ജന. സെക്രട്ടറി) സഹദേവൻ പിടിക്കുനി  (ജോ. സെക്രട്ടറി)  കെ.വി. അശോകൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടു ത്തു.
 കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് എന്ന യാത്രാവിവരണ പുസ്തകം രചിച്ച ശശികലാ ശിവദാസിനെയും ഉന്നതവിജയം നേടിയ കുട്ടികളെയും ആദരിച്ചു.

Post a Comment

0 Comments