കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നും യുവതി പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ വന്ന യുവതി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പന്തലായനി ചാത്തോത്ത് സുമേഷിന്റെ ഭാര്യ അതുല്യ (38) ആണ് മരിച്ചത്. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം അറിഞ്ഞു ആളുകൾ എത്തുന്നുണ്ട്. അടുത്തിടെ പുഴയിൽ ചാടിയുള്ള മരണം ഇവിടെ ആവർത്തിക്കുന്നുണ്ട്.
0 Comments