കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ പി.എസ്.വി.നാട്യസംഘം അവതരിപ്പിച്ച കഥകളി നടന്നു. ജനുവരി 24 ന് ആറാട്ടിന് ശേഷം ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത് അരങ്ങേറും.20ന് തിങ്കളാഴ്ച്ച വൈകീട്ട് 5 മുതൽ കലവറ നിറയ്ക്കൽ, പാഞ്ചാരിമേളം, തിരുവങ്ങൂർ നാട്യധാര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 21 ന് ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, ഗിന്നസ് ലോക റിക്കാർഡ് ഭേദിച്ച വിദ്യാർഥിനികളുടെ നൃത്ത സമർപ്പണം, വനമാല, 22 ന് വലിയ വിളക്ക് ദിവസം രഥോത്സവം, പാർത്ഥസാരഥി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സ്മൃതി മധുരം, 23 ന് സദനം അശ്വിൻ മുരളിയുടെ തായമ്പക, പള്ളിവേട്ട എന്നിവ നടക്കും.
0 Comments