കൊയിലാണ്ടി: ഓട്ടോ കോ-ഓർഡിനേഷൻ കമ്മറ്റി ആർ. ടി.ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഓട്ടോറിക്ഷക ളെ വിഴിയിൽ തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്യുകയും, ഡ്രൈവറിൽ നിന്ന് 3000 രൂപ ഫൈൻ ഈടാക്കുകയും ചെയ്ത കൊയിലാണ്ടി RTO യുടെ നടപടിക്കെതിരെ തൊഴിലാളികൾ മാർച്ചും,ധർണ്ണയും നടത്തി.
ഉപജീവനത്തിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
നിഷാദ് മരുതൂർ സ്വാഗതവും, കെ.റാഫിയുടെ അദ്ധ്യക്ഷതയിൽ
എ. സോമശേഖരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഗോപി ഷെൽട്ടർ, ബാബു മണമൽ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു, കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
0 Comments