വിദ്യാരംഗം എൽ.പി വിദ്യാർത്ഥികൾക്ക് കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു.



മുക്കം: വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ലാ സമിതി എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഏകദിന കലാ സാഹിത്യ ശില്പശാല 'സർഗമൊട്ടുകൾ' സംഘടിപ്പിച്ചു.
താഴെകൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ നടന്ന ശില്പശാലയിൽ ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിഭകൾ പങ്കാളികളായി. കടങ്കഥ, കളറിംഗ്, കഥാരചന, കവിതാരചന, അഭിനയം തുടങ്ങിയ വിവിധ മേഖലകളിലായി നടന്ന ശില്പശാല തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.




ഉപജില്ല വിദ്യാഭ്യാസ ഓഫീസറും വിദ്യാരംഗം ചെയർപേഴ്സണുമായ ടി.ദീപ്തി ആധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ അജയൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സിബി കുര്യാക്കോസ്, ദാറുൽ ഉലൂം സ്കൂൾ മാനേജർ എൻ.കെ അബ്ദുൽ ജബ്ബാർ, പി.ടി.എ പ്രസിഡൻറ് കെ.രമേശ്, എസ്.എം.സി ചെയർമാൻ നസീർ തടപ്പറമ്പിൽ, മാതൃ സമിതി ചെയർപേഴ്സൺ റസ്‌ല ഷമീർ, എം.ബാൽരാജ്, ജി.അബ്ദുറഷീദ്, പ്രസീന, കെ.ശിഹാബുദ്ധീൻ, കെ.ഫസീല, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.പി ജാബിർ സ്വാഗതവും വിദ്യാരംഗം ഉപജില്ലാ കോഓർഡിനേറ്റർ ജെസ്സിമോൾ കെ.വി നന്ദിയും പറഞ്ഞു.
വിവിധ ശില്പശാലകൾക്ക് കെ. അബ്ദുറഹിമാൻ മാസ്റ്റർ കക്കാട്, സുജിത്ത് കുട്ടനാരി, പ്രമോദ് സമീർ, മീന ജോസഫ്, ടി.റിയാസ് എന്നിവർ നേതൃത്വം നൽകി.





സമാപന സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.കെ.കാസിം ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഉല്പന്നമായ സാഹിത്യ പതിപ്പുകളുടെ പ്രകാശനം കെ.അബ്ദു മാസ്റ്ററും പ്രമോദ് സമീറും നിർവ്വഹിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും ജില്ലാ ശിൽപശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സമ്മാനവിതരണവും സമാപന ചടങ്ങിൽ നടന്നു. അൻവർ, ജുനൈസ് മോമി, ദിനേശൻ, മോളി വർഗീസ്, പ്രിയ, അക്ഷര, പ്രവിത തുടങ്ങിയവർ  ശില്പശാലക്ക് നേതൃത്വം നൽകി.

Post a Comment

0 Comments