പെന്നിനെപ്പെറുക്കി മണ്ണിനെ കാക്കാം എന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികൾ തികച്ചും മാതൃകയാക്കാവുന്ന പ്രവർത്തനം നടത്തിയിരിക്കുന്നു - പരിപാടിയിൽ സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും ഏറ്റവുംകൂടുതൽ പേന ശേഖരിച്ച കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പി.ടി മാലിനി സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.അജിത അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശുചിത്വ മിഷൻ അസി. കോഡിനേറ്റർ ശ്രീ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ഷൈനി പട്ടാങ്കോട്ട്, സർവ്വോദയം ട്രസ്റ്റ് ചെയർമാൻകെ.പി മനോജ് കുമാർ, മാതൃഭ്രമി പ്രതിനിധി, ശ്രീ അഗിൻ,ശുചിത്വ മിഷൻ ജില്ലാതലആർ.പിശ്രീമതി ഷബ്ന , പി. ടി എ. പ്രസിഡണ്ട് ശ്രീ ടി. യം സന്തോഷ്കുമാർ, ചാലിൽ മണി, എം.പി.ടി എ വൈസ് പ്രസിഡണ്ട് മീനു, സീനിയർ അസിസ്റ്റൻറ്ബ്രജേഷ് കുമാർ, ടി സഫിയ, തുഷാര പ്രഭാകരൻ, അനൽ ആനന്ദ്,ഷജില തുടങ്ങിയവർ സംസാരിച്ചു.
0 Comments