ഉള്ളിയേരി: ഉള്ളിയേരി കൃഷിഭവൻ മുഖേന ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈകളും വളവും വിതരണം ചെയ്യുന്നു.
അഞ്ച് സെൻ്റ് സ്ഥലത്ത് വാഴകൃഷി ചെയ്യുന്നതിന് 45 എണ്ണം ടിഷ്യുകൾച്ചർ നേന്ത്രവാഴ തൈകൾ 10 കിലോഗ്രാം ജൈവ വളം 1 കിലോഗ്രാം ബനാനാ സ്പെഷ്യൽവളം 1 കിലോഗ്രാം അയർ സൂക്ഷ്മവളം എന്നിവ ഉൾപ്പെടുന്ന കിറ്റിന് 155 രൂപ ഗുണഭോക്തൃ വിഹിതം മുൻകൂട്ടി കൃഷിഭവനിൽ അടക്കേണ്ടതാണ്.
ഗുണഭോക്തൃ വിഹിതം അടക്കുന്നവർക്ക് *വന്യമൃഗങ്ങളെ അകറ്റുന്നതിനുള്ള ബോറപ്പ്* സബ്സിഡി നിരക്കിൽ വിതരണം ചെയ്യും
കൂടുതൽ വിവരങ്ങൾക്ക് ഉള്ളിയേരി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
കൃഷിഓഫീസർ
കൃഷിഭവൻ ഉള്ളിയേരി
0 Comments