കൊയിലാണ്ടി:
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനെ 4-1 നു പരാജയപ്പെടുത്തി നയൻ സ്ട്രൈക്കേഴ്സ് സ്പോർട്സ് അക്കാദമിയും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാറിനെ 6-3 നു പരാജയപ്പെടുത്തി, വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ ജേതാക്കളായി. ഇരു വിഭാഗങ്ങളിലും യഥാക്രമം മടവൂർ സ്പോർട്സ് അക്കാദമിയും പെരുമണ്ണ ഇ.എം.എസ്.ജി.എച്ച് എസും മൂന്നാം സ്ഥാനം കരസ്ഥമാക്കി.സമാപന ചടങ്ങിൽ ലോക കേരള സഭാംഗം പി.കെ കബീർ സലാല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ അധ്യക്ഷത വഹിച്ചു.പി.എം എഡ്വേർഡ് ,കെ.അബ്ദുൽ മുജീബ്,ടി.യു ആദർശ്, ഫാരിസ് എളേറ്റിൽ,ബെന്നി,കെ. അക്ഷയ്,വിപിൽ വി ഗോപാൽ,ആകാശ് എന്നിവർ സംസാരിച്ചു.
0 Comments