കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് : സംഘാടക സമിതി രൂപീകരിച്ചു.




കൊയിലാണ്ടി: യുവകലാ സാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് ഏപ്രിൽ 28, 29, 30 തിയ്യതികളിൽ  കൊയിലാണ്ടിയിൽ നടക്കും. സുവർണ ജൂബിലി ആഘോഷിക്കുന്ന റെഡ് കർട്ടൻ കലാവേദിയും സഹകരിക്കും.
           സംഘാടക സമിതി യോഗം കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.കെ. അജിത് ഉദ്ഘാടനം ചെയ്തു. റെഡ് കർട്ടൻ സെക്രട്ടരി രാഗം മുഹമ്മദലി അധ്യക്ഷനായി. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, ഡോ. ശശികുമാർ പുറമേരി, പ്രൊഫസർ അബൂബക്കർ കാപ്പാട്, അഡ്വ. സുനിൽ മോഹൻ, നാസർ കാപ്പാട്, കെ.കെ. സുധാകരൻ, കെ.എസ്. രമേശ് ചന്ദ്ര, മജീദ് ശിവപുരം, ഷമീമ കൊല്ലം, സൗദ റഷീദ് പേരാമ്പ്ര, യുവകലാ സാഹിതി ജില്ലാ സെക്രട്ടറി കെ.വി. സത്യൻ, കെ. പ്രദീപ് എന്നിവർ സംസാരിച്ചു. 
                          ഭാരവാഹികൾ: രക്ഷാധികാരികൾ ഇ.കെ. വിജയൻ എം.എൽ.എ, സുധ കിഴക്കേപ്പാട്ട് നഗരസഭാധ്യക്ഷ കൊയിലാണ്ടി, കെ.കെ. ബാലൻ, ടി.വി. ബാലൻ (ചെയർമാൻ), ഡോ. അബൂബക്കർ കാപ്പാട് (കൺവീനർ) പ്രദീപ് കണിയാരി ക്കൽ (കോർഡിനേറ്റർ), അഷറഫ് കുരുവട്ടൂർ  (ട്രഷറർ) വി.എൻ. സന്തോഷ് കുമാർ.

Post a Comment

0 Comments