അത്തോളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി എച്ച്.ഡി.പി.ഇ ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ,എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ കർഷകരായ രാധ താനിമ്മൽ, റീജ മഠത്തിൽ എന്നിവർക്ക് എച്ച്.ഡി.പി ഇ ചട്ടികൾ വിതരണം ചെയ്തു. കൊണ്ട് നിർവഹിച്ചു.വൈസ് പ്രസിഡന്റ് റിജേഷ് സി. കെ യുടെ അദ്ധ്യക്ഷതയിൽ അത്തോളി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർ ശകുന്തള കുനിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ സുവർണ്ണ ശ്യാം കെ. ടി സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിഷ കെ ചടങ്ങിന് നന്ദിയും അറിയിച്ചു. വാർഡ് മെമ്പർ വാസവൻ പൊയിലിൽ, രമ പി. എം, കാർഷിക കർമ്മസേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, കൃഷി അസിസ്റ്റന്റ് ഷണ്മുഖൻ എം, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 75 ശതമാനം സ്ബ്‌സിഡിയിൽ പോട്ടിങ് മിശ്രിതം നിറച്ച എച്ച്.ഡി.പി.ഇ ചട്ടികൾ പച്ചക്കറി തൈകൾ ഉൾപ്പടെ വിതരണം ചെയുന്നു.
0 Comments