അത്തോളി: ജനവരി 31 വെള്ളിയാഴ്ച ഒരു ഗ്രാമം ആഘോഷനിറവിലായിരിക്കും. വിദ്യാർത്ഥികളുടെ കല-സാഹിത്യ അഭിരുചിക്ക് ഊന്നൽ നൽകുന്ന വാർഷികാഘോഷമായ "ഇതളുകൾ 2025" ജനവരി 31 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ തോരായി എ.എം.എൽ.പി സ്കൂൾ അങ്കണത്തിൽ നടക്കും.
വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്ക്കാരിക സദസ്സ് അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. വാർഡ് മെമ്പർ ശകുന്തള കുനിയിൽ അദ്ധ്യക്ഷത വഹിക്കും.
വിശിഷ്ടാതിഥിയായി അദ്ധ്യാപകനും നാടക പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് പങ്കെടുക്കും. സ്കൂൾ ഹെഡ്മിസ്ട്രസ്സ് രാജശ്രീ ടീച്ചർ ചടങ്ങിന് സ്വാഗതമാശംസിക്കും.
മാനസ കക്കയത്തിന്റെ സംസ്ഥാന കവിത പുരസ്ക്കാര ജേതാവ് റംഷാദ് എം, എൽ.എസ്.എസ്, ടാലന്റ് എക്സാമിനേഷൻ വിജയികൾക്കുള്ള അനുമോദനവും, കുന്നപ്പൊയിൽ ഗോപാലൻ സ്മാരക എൻഡോവ്മെന്റ് വിതരണവും കൊയിലാണ്ടി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മധുസൂധനൻ.എം. നിർവ്വഹിക്കും. സ്കൂൾ പി.ടി.എ പ്രസിഡന്റ് ദിലീഷ് കുമാർ.ഡി ചടങ്ങിൽ നന്ദി പറയും.
തുടർന്ന് സ്കൂൾ, അങ്കണവാടി വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികൾ അരങ്ങേറുമെന്നും സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
0 Comments