കൊയിലാണ്ടി: താലൂക്കിലെ പഴക്ക മേറിയ ഗ്രന്ഥശാലകളിൽ ഒന്നായ ചേലിയ യുവജന വായനശാല ഒരു കൊല്ലം നീണ്ടു നില്ക്കുന്ന അറുപതാം വാർഷികാഘോഷം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ ചരിത്രകാരൻ ഡോ. എം. ആർ.രാഘവ വാര്യർ,പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.എം.കോയ,ഗ്രാമപഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ ഷുക്കൂർ,കെ.എം.മജു,വായനശാല പ്രസിഡണ്ട് പി. പ്രശാന്ത്, ഇ.കെ.വിജയരാഘവൻ,സി.കെ.ബാലകൃഷ്ണൻ,കക്കാട്ട് ശിവൻ മുതലായവർ പ്രസംഗിച്ചു.ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ വേളയിൽ സാഹിത്യ ശില്പശാലകൾ,സെമിനാറുകൾ, നാടൻ കലാമേളകൾ,നാടൻ ചന്ത, പുസ്തക ചർച്ച, നാടകോത്സവം, സംഗീത സായാഹ്നം,പഠന യാത്ര തുടങ്ങിയ പരിപാടികൾ നടക്കും.അടുത്ത ഡിസംബറിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ആഘോഷപരിപാടികൾ അവസാനിക്കും.
0 Comments