കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല.









ന്യൂഡൽഹി: ആദായ നികുതി പരിധി ഉയർത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഇനി മുതൽ 12 ലക്ഷം വരെ ആദായ നികുതിയില്ല. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ലെന്ന് പ്രഖ്യാപനം. 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. ഇതോടെ മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്.

Post a Comment

0 Comments