കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി കേവലം 5 വർഷം മുമ്പ് മാത്രം കന്നൂട്ടിപ്പാറയിൽ പിറവിയെടുത്ത ഐ യു എം എൽ പി സ്കൂൾ താമരശ്ശേരി സബ്ജില്ലയിലെ തഴക്കവും പഴക്കവുമുള്ള 30 ലേറെ സ്കൂളുകളെ പിന്നിലാക്കി എൽ.പി സ്പോർട്സ് ചാമ്പ്യൻഷിപ്പ് പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ചതിൻ്റെ ആഹ്ലാദ സൂചകമായി കട്ടിപ്പാറ പഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ നടത്തിയ വിജയാഹ്ലാദറാലി മലമടക്കുകളെ പ്രകമ്പനം കൊള്ളിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്. സ്കൂൾ ലീഡർ സയാൻ പി, ജനറൽ ക്യാപ്റ്റർ ഫസാൻ സലിം എന്നിവർക്ക് വിജയപതാക കൈമാറിക്കൊണ്ട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. ചീഫ് പ്രമോട്ടറും കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി. എച്ച്.എം അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. എം.പി.ടി.എ പ്രസിഡണ്ട് സജ്ന നിസാർ, എസ്.എസ്.ജി ചെയർമാൻ അലക്സ് മാത്യു, ന്യൂട്രിഷ്യൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, സി.പി.നിസാർ, അബ്ദുള്ള മലയിൽ ലിമ മുഹമ്മദ്, പി.വി. മുഹമ്മദ് അസീസ് പൊയിൽ ,സലാം കന്നൂട്ടിപ്പാറ, കെ.ടി ആരിഫ്, കെ.സി ശിഹാബ്, റെജി വർഗീസ്,കെ.പി. ജസീന , പി.സജീന, കെ.പി. മുഹമ്മദലി, പി കെ ഫൈസൽ,ഫൈസ് ഹമദാനി മുതലായവർ ആശംസകളർപ്പിച്ചു.
പി.ടി.എ, എം.പി.ടി.എ , എസ്.എസ്.ജി , മാനജ്മെൻ്റ്, ഗോൾഡൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയാഹ്ലാദ റാലിക്ക് വാപ്പാനംപൊയിൽ, വട്ടക്കൊരു, മുണ്ടപ്പുറം, ആറ്റുസ്ഥലം,ആര്യങ്കുളം,വടക്കുമുറി, 4 സെൻ്റ് , ഇരുൾ കുന്ന്, വി ഒ ടി , ചെമ്പ്രകുണ്ട, കട്ടിപ്പാറ , കരിഞ്ചോല , ചിങ്ങണാംപൊയിൽ, മദാരിമുക്ക് മുതലായ സ്ഥലങ്ങളിൽ നാട്ടുകാരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് വാദ്യമേളങ്ങളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെ ഗംഭീര സ്വീകരണം നൽകി. ചീഫ് പ്രമോട്ടർഎ കെ അബൂബക്കർ കുട്ടി,HM അബുലൈസ് തേഞ്ഞിപ്പലം, ചീഫ് കോച്ച് ഫൈസ് ഹമദാനി, കോർഡിനേറ്റർ കെ.സി ശിഹാബ്, വ്യക്തിഗത ചാമ്പ്യൻ മുഹമ്മദ് അയാൻ എൻ.സി, കായിക പ്രതിഭകൾ മുതലായവരെ വിവിധയിടങ്ങളിൽ ഹാരമണിയിച്ചു സ്വീകരിച്ചു. കന്നൂട്ടിപ്പാറ ഗോൾഡൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ വകയായി താരങ്ങൾക്ക് മെഡലുകളും സമ്മാനിച്ചു.
0 Comments