കൂമുള്ളി : പാലോറ മലയിൽ ചെങ്കനൽ ഖനനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂമുള്ളി വായനശാലയ്‌ക്ക് സമീപം ജനകീയ ധർണ്ണയും പൊതുയോഗവും നടന്നു.
രഞ്ജിത്ത് കുമുള്ളി അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളി ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബാലകൃഷ്ണൻ പാടത്തിൽ, ഹരി പനങ്കുറ,
നാസർ ഒള്ളൂർ, നാസ് മാമ്പൊയിൽ,, ഗണേശൻ തെക്കേടത്ത്, പവിത്രൻ എന്നിവർ സംസാരിച്ചു. വിശ്വംഭരൻ മാട്ടായി സ്വാഗതവും
പ്രബീഷ് ചെറിയേരി പറമ്പത്ത് നന്ദിയും പറഞ്ഞു.
0 Comments