പുത്തഞ്ചേരി: രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മയ്ക്ക് വേണ്ടി പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധ സ്മാരകത്തിൽ മൊടക്കല്ലൂർ എ. യു. പി സ്കൂളിലെ.ജെ. ആർ.സി,സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ പുഷ്‌പ്പാർച്ചന നടത്തി.രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കുറിച്ചും,രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈനികരുടെ പങ്ക് എത്ര വലുതാണെന്നും, യുദ്ധത്തിന്റെ വിപത്തുക്കളെ കുറിച്ചും , അതിർത്തിയിൽ സൈനികർ നേരിടുന്ന വിവിധ വിഷയങ്ങളെ പറ്റിയും, ശേഷം പുഴയോരം സന്ദർശിച്ച കേഡറ്റുകൾക്ക് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും രജീഷ്. കെ. പുത്തഞ്ചേരി ക്ലാസ്സ് എടുത്തു.ചടങ്ങിൽ പ്രധാനദ്ധ്യാപകൻ
പ്രജീഷ്. എൻ. ഡി, നിവിൻ രജപുരി എന്നിവർ
സംസാരിച്ചു. ജെ ആർ സി കൗൺസിലർ ഐശ്വര്യലക്ഷ്മി.എസ്, സ്കൗട്ട്സ് &ഗൈഡ്സ് അദ്ധ്യാപകരായ സുമില.എം.കെ,നസീറ.ഇ.എം,പി.എൻ സുജന,ശിവപ്രസാദ്.ബി,ഷിജിത്.എം തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments