📎
ചോറോട് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂളിൽ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കവി ഗോപി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു.
📎
ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓമശ്ശേരി ഫെസ്റ്റിൽ മാനവ സൗഹൃദ സംഗമം നടത്തി. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
📎
ഇന്നും റെക്കോർഡിട്ട് സ്വർണ്ണവില. പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വിപണി വില 63,840 രൂപ. 1 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 7980 രൂപയും 1 ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിൻ്റെത് 6585 മാണ്.
📎
പകുതി വില സ്കൂട്ടർ തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ ഇരയായത് 5526 പേർ.11 സന്നദ്ധ സംഘടനകളാണ് ആളുകളിൽ നിന്ന് പണം വാങ്ങിയത്.ഏകദേശം 5 കോടി രൂപയോളമാണ് ആളുകളിൽ നിന്ന് സമാഹരിച്ചത്.
📎
പുനർ നിർമ്മിച്ച തോട്ടുമുക്കം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ ചേർന്ന് നിർവഹിക്കും. യു. കെ അലിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബം നാടിനു വേണ്ടി സമർപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസിന്റെ കൈമാറ്റച്ചടങ്ങും നടക്കും.
📎
ഞായറാഴ്ച മുക്കത്ത് ഉണ്ടായ വാഹനാപകടത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയും കൊടിയത്തൂർ കാരാട്ട് മുജീബിൻ്റ മകളുമായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു.
നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം. ഉമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് സംഭവം.
0 Comments