മൂടാടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ നാളെ രാവിലെ ഏഴര മുതല്‍ ഒമ്പതര വരെ ആനക്കുളം ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഒമ്പത് മുതല്‍ 2.30വരെ പിഷാരികാവ് ഗേറ്റ് ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ ഒമ്പത് മണിമുതല്‍ മൂന്നുവരെ വലിയ മല ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഒന്ന് മുതല്‍ അഞ്ച് വരെ ദാനഗ്രാം ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.ക്രഷര്‍, കീഴരിയൂര്‍ ട്രാന്‍സ്‌ഫോമറുകളുടെ ലൈന്‍ പരിധിയില്‍പ്പെടുന്ന വിവിധ ഭാഗങ്ങളില്‍ (കീഴരിയൂര്‍ ടൗണ്‍ ഉള്‍പ്പെടെ), ലൈന്‍ വര്‍ക്കുള്ളതിനാല്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
0 Comments